ചികിത്സ നല്കുന്നതില് വീഴ്ച; ഡോക്ടറില്‍നിന്ന് 50,000 രൂപ നഷ്ടപരിഹാരം ഈടാക്കണമെന്ന് ബാലാവകാശ കമീഷന്
text_fields
കൽപറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ചികിത്സ നല്കുന്നതില് വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തില്‍ നിന്ന് 50,000 രൂപ നഷ്ടപരിഹാരം നല്കാന് ബാലാവകാശ കമീഷന് ഉത്തരവ്. അനുവദിക്കുന്ന തുക കുട്ടിക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമീഷന് അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
താലൂക്ക് ആശുപത്രി ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പരാതിക്കാരെൻറ ആരോപണങ്ങളും സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് കമീഷന് നിർദേശം നല്കി.
2019 ഡിസംബര്‍ അഞ്ചിന് രാത്രി കുട്ടിയെ വൃഷണ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കാണിച്ചു. മകന് കലശലായ വേദനയുണ്ടായിരുന്നിട്ടും ഡോക്ടര്‍ ശരിക്കു പരിശോധിക്കാതെ ഗുളികയും ഇഞ്ചക്ഷനും നല്കി സ്റ്റാഫ് നഴ്സിനോട് കുട്ടിയെ നോക്കാന്‍ പറഞ്ഞു. കുട്ടിയുടെ പിതാവിനെ രോഗത്തിെൻറ ഗൗരവം അറിയിച്ചില്ല. ഉടൻ സര്‍ജറി ചെയ്യാന്‍ പറ്റുന്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കില്‍ മകന് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന പരാതിയുമായാണ് പിതാവ് കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.