മീൻ വേണോ, മീൻ! മത്സ്യകൃഷിയിൽ വിജയം കൊയ്ത് കർഷകൻ
text_fieldsനടവയൽ: മത്സ്യകൃഷിയിൽ വിജയം കൊയ്ത് കർഷകൻ. കാറ്റാടിക്കവലയിൽ 50 സെന്റ് വലുപ്പമുള്ള കുളത്തിലാണ് മുഞ്ഞാട്ട് അപ്പച്ചൻ മത്സ്യകൃഷി ചെയ്യുന്നത്. ചെമ്പല്ലി, കട്ല, ഗ്രാസ് കാർപ്, റോഹു തുടങ്ങിയ നാലിനം മത്സ്യങ്ങളെയാണ് പ്രധാനമായി വളർത്തുന്നത്. വീടിന് താഴെയുള്ള വയലിലാണ് എട്ടുവർഷംമുമ്പ് മത്സ്യകൃഷി തുടങ്ങിയത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ശരിയായ തീറ്റയും പരിചരണവും നൽകിയാൽ ഒരുവർഷംകൊണ്ട് വിളവെടുക്കാമെന്ന് അപ്പച്ചൻ പറഞ്ഞു.
തീറ്റച്ചെലവ് വർധിച്ചതും വിപണനത്തിന് മാർഗങ്ങൾ ഇല്ലാത്തതും പ്രതിസന്ധി ഉയർത്തുന്നു. പഞ്ചായത്ത് കുഞ്ഞുങ്ങളെ നൽകുന്നുണ്ടെങ്കിലും തീറ്റയടക്കമുള്ള കാര്യത്തിൽ പ്രതിസന്ധിയാണ്. വന്യമൃഗശല്യം കാരണം മറ്റ് കാർഷിക വിളകൾ കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മത്സ്യകൃഷി വിജയകരമാണന്ന് അപ്പച്ചൻ പറയുന്നു.
കിലോക്ക് 200 രൂപക്കാണ് മത്സ്യവിൽപന. വിപണി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും നടവയലിലുള്ള ജനങ്ങൾ കേട്ടറിഞ്ഞ് മത്സ്യം വാങ്ങാനെത്തുന്നുണ്ട്. പ്രാദേശികമായി ആളുകൾ വന്ന് മത്സ്യം വാങ്ങിപ്പോകുന്നുണ്ടങ്കിലും കിലോക്ക് 250 രൂപ എങ്കിലും ലഭിച്ചാൽ മാത്രമേ മത്സ്യകൃഷി ആദായകരമാവൂവെന്ന് അപ്പച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.