ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
text_fieldsകൽപറ്റ: മോട്ടോര്‍ വാഹന വകുപ്പിെൻറ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും വകുപ്പിെൻറ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള പരിഷ്കരണങ്ങളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിെൻറ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ ഇപ്പോള്‍ പൂർണമായും ഓണ്‍ലൈന്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ലഭിക്കും.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിെൻറ മേല്‍വിലാസം മാറ്റല്‍, വാഹനത്തിെൻറ ഉടമസ്ഥാവകാശം മാറ്റല്‍, മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വാഹനത്തിെൻറ എന്‍.ഒ.സി. നല്കല്, വാഹനത്തിെൻറ ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, (ആര്.സി നഷ്ടപെട്ടതുള്പ്പെടെ), ഹൈപ്പാത്തിക്കേഷന് റദ്ദ് ചെയ്യല്‍, ഹൈപ്പാത്തിക്കേഷന് എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ് ഫേസ്ലെസ് സര്‍വിസുകളായി നടപ്പില്‍ വരുത്തിയിട്ടുണ്ട്.
സേവനങ്ങള്‍ക്കുള്ള അപേക്ഷ വാഹന്‍ സോഫ്റ്റ്വെയര് മുഖേന ഓണ്‍ലൈനായി സമര്പ്പിക്കുമ്പാള് കാണപ്പെടുന്ന ഓപ്ഷനുകളില്‍ നിന്ന് 'ആധാര്‍ ഓതന്റിക്കേഷന്', 'മൊബൈല്‍ ഓതന്റിക്കേഷന്' ഇവയിലേതെങ്കിലും ഒരെണ്ണം അപേക്ഷകന് തെരഞ്ഞെടുക്കണം. ആധാര്‍ ഓതന്റിക്കേഷന് തെരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് മേല്‍ സേവനങ്ങള്‍ക്ക് അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയോ, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റോ ഓഫിസില്‍ ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെയും അപ്ലോഡ് ചെയ്യപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ ഈ സേവനങ്ങള്‍ പൂര്‍ത്തീകരിക്കും. പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷാ സമർപ്പണത്തിന് മുമ്പ് പെര്‍മിറ്റുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ആധാര്‍ ഓതന്റിക്കേഷന് മുഖേന വാഹനിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വാഹന ഉടമയുടെ/വാങ്ങുന്നയാളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ തന്നെ വാഹനില്‍ രജിസ്റ്റര്‍ ചെയ്യണം. ഒ.ടി.പി ഉപയാഗിച്ച് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കണം. ആധാര്‍ ഓതന്റിക്കേഷന് വഴി അപേക്ഷ നല്കുന്നവര് ഒറിജിനല്‍ ആര്.സി. കൈവശം സൂക്ഷിക്കണം. വാഹനം കൈമാറ്റം നടത്തുകയാണെങ്കില്‍ പഴയ ആര്.സി. പുതിയ ഉടമസ്ഥനെ ഏല്പിച്ച് രസീത് വാങ്ങി സൂക്ഷിക്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.