ഗവർണർ വയനാട്ടിലെത്തി
text_fieldsകൽപറ്റ: വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ജില്ലയിലെത്തിയ ഗവർണറെ കലക്ടർ എ. ഗീത അടക്കമുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ തങ്ങിയ അദ്ദേഹം ബുധനാഴ്ച രാവിലെ 10ന് കല്പറ്റ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ െഡവലപ്മെൻറ് (അമൃത്) സന്ദർശിക്കും. 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ച 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശിലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളും സന്ദര്‍ശിക്കും.
വ്യാഴാഴ്ച രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. ഉച്ചക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. എട്ടിന് രാവിലെ തിരിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.