ഇന്ധന വിലവർധനക്കൊപ്പം പച്ചക്കറി വില കുതിച്ചുയരുന്നു
text_fieldsപുൽപള്ളി: ഇന്ധന വിലവർധനക്കൊപ്പം പച്ചക്കറി വിലയും അനുദിനം ഉയരുന്നത് കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. ഒരാഴ്ച മുമ്പ് 80 രൂപ ഉണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 150 രൂപയായി. സവാളയുടെയും വെളുത്തുള്ളിയുടെ വിലയും കുതിച്ച് ഉയരുകയാണ്.
സവാളക്ക് കിലോഗ്രാമിന് 55 രൂപ നൽകണം. വെളുത്തുള്ളിക്ക് 150 രൂപയായി. മുരിങ്ങക്ക ഉൾപ്പെടെയുള്ള എല്ലാ പച്ചക്കറികൾക്കും വില കൂടുകയാണ്. ഉൽപാദനക്കുറവാണ് വിലവർധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറി നാട്ടിലേക്ക് എത്തുന്നത്. അനുദിനം ഉയരുന്ന ഇന്ധന വിലവർധനയും വിലക്കയറ്റത്തിന് കാരണമാകുന്നു. വെണ്ടക്ക, തക്കാളി, പാവക്ക, പടവലം എന്നീ പച്ചക്കറിയുടെ വിലയും ഒരാഴ്ചക്കിടെ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.