താമരശ്ശേരി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്; ബോധവത്കരണവുമായി പൊലീസ്
text_fieldsലക്കിടി: കോവിഡ് നിയന്ത്രണങ്ങൾ വകവെക്കാതെ ചുരത്തിൽ വിവിധയിടങ്ങളിലായി തിങ്ങിക്കൂടുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിച്ച് പൊലീസും ചുരം സംരക്ഷണ സമിതിയും.
ചുരം പാതയിലെ വ്യൂ പോയൻറിലും ടവർ ലൊക്കേഷനിലുമാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഒത്തുകൂടുന്നത്. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സഞ്ചാരികളുടെ അറിവിലേക്ക് പലയിടത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
ചുരം കാഴ്ചകൾ കാണാനെത്തിയവർക്ക് പൊലീസും സമിതി പ്രവർത്തകരും ബോധവത്കരണം നടത്തി. അടിവാരം പൊലീസ് എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ സുരേന്ദ്രൻ, ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരൻ, ട്രഷറർ താജ് എന്നിവർ നേതൃത്വം നൽകി.
ഇതോടൊപ്പം പുതുപ്പാടി പഞ്ചായത്ത് വൈറ്റ് ഗാർഡ് വളൻറിയർമാരുടെ നേതൃത്വത്തിൽ ലക്കിടി മുതൽ ഒമ്പതാം വളവുവരെ ശുചീകരണം നടത്തി. ക്യാപ്റ്റൻ കോയ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.