അഴുക്കുചാൽ നിർമാണം നിർത്തിവെച്ചത് വ്യാപാരികൾക്ക് ദുരിതമായി
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച അഴുക്കുചാൽ നിർമാണം നിർത്തിവെച്ചതോടെ വ്യാപാരികൾ ദുരിതത്തിലായി. മൂന്നാഴ്ചയിലേറെയായ നിർമാണം പൂർത്തിയാവാനിരിക്കെയാണ് നിർത്തിവെച്ചത്. ടെൻഡറുമായി ബന്ധപ്പെട്ടാണ് നിർത്തിവെച്ചത്. റോഡിൽനിന്ന് കടകളിലേക്ക് വരുന്നവർക്ക് കയറാൻ പറ്റാത്തതുമൂലം പലകകളും ഇരുമ്പും നിരത്തിയാണ് താൽക്കാലികമായി സൗകര്യമൊരുക്കിയിരിക്കുന്നത്.
ചില കടകൾ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. നിർമാണം ഇനി എപ്പോൾ ആരംഭിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഭൂരിഭാഗം വ്യാപാരികളും വാടകക്കെട്ടിടത്തിലാണ് കച്ചവടം ചെയ്യുന്നത്. ദിവസം 500 മുതൽ 2000 രൂപ വരെ ദിവസവാടക നൽകുന്ന വ്യാപാരികളുമുണ്ട്. ഓവുചാൽ നിർമാണം കച്ചവടത്തെ ബാധിച്ചതോടെ ഇവരെല്ലാം ദുരിതത്തിലായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.