പശുക്കിടാവിനെ കടുവ കൊന്നു; ക്ഷീരകർഷകരടക്കമുള്ളവർ ഭീതിയിൽ
text_fieldsദേവർഷോല: മേച്ചിലിന് വിട്ട പശുക്കിടാവിനെ കടുവ കൊന്നു. ദേവൻ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ മഹാദേവന്റെ പശുക്കിടാവിനെയാണ് കൊന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ റോഡിൽ വെച്ചാണ് കടുവ പശുക്കിടാവിനെ ആക്രമിച്ചത്. ഇയാളുടെ കറവപ്പശുവിനെ കഴിഞ്ഞ മാസമാണ് കടുവ കൊന്നത്. ദേവൻ, മേഫീൽഡ് പരിസര പ്രദേശങ്ങൾ കടുവഭീഷണിയിലാണ്.
മസിനഗുഡി, ദേവൻ, മേഫീൽഡ് ഭാഗത്ത് ഭീഷണിയായ കടുവ ഒരു വർഷം മുമ്പാണ് ദേവൻ ഒന്നിലെ തോട്ടം തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ കടുവ ദേവൻ, മസിനഗുഡി, ശീമധുര ഉൾപ്പെടെ നാലു പേരെ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് നരഭോജിയായിമാറിയ കടുവയെ പിന്നീട് മസിനഗുഡിയിൽ പിടികൂടി മൈസൂരു മൃഗശാലയിൽ അടച്ചിരുന്നു.
ഇപ്പോൾ വീണ്ടും കടുവ ഭീഷണിയിലാണ് ദേവൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ. മൃഗങ്ങളെ കിട്ടാതെ വന്നാൽ മനുഷ്യർക്ക് നേരെ തിരിയും എന്നാണ് നാട്ടുകാരുടെ ഭീതിയും ആശങ്കയും. മനുഷ്യന് നേരെ തിരിയുന്നതിന് മുമ്പ് കടുവയെ നിരീക്ഷിച്ച് വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.