വീടിനുമേൽ മരം കടപുഴകി ഭീഷണിയിൽ ആറോളം കുടുംബങ്ങൾ
text_fieldsമൂപ്പൈനാട്: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ലക്കി ഹില്ലിൽ ഗ്രാൻറീസ് മരം കടപുഴകി വീടിന്റെ ഭിത്തികൾക്ക് വിള്ളൽ. ലക്കി ഹിൽ തടത്തിൽ സാബുവിന്റെ വീടിന് മുകളിലേക്കാണ് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മരം വീണത്. സമീപത്തെ എച്ച്.എം.എൽ കൈവശഭൂമിയിൽ നിൽക്കുന്ന മരമാണ് വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന നേരത്ത് വീടിന് മുകളിൽ വീണത്. കോൺക്രീറ്റ് മേൽപ്പുര ആയതിനാൽ വലിയ ദുരന്തമുണ്ടായില്ല. വീടിന് മുകളിൽ കിടക്കുന്ന മരം മുറിച്ചുനീക്കാൻ നടപടി ഉണ്ടായിട്ടില്ല.
ഇവിടെ ഏകദേശം മൂന്ന് ഏക്കറോളം വരുന്ന എച്ച്.എം.എൽ കൈവശ ഭൂമിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള 150ഓളം ഗ്രാൻറീസ് മരങ്ങൾ നിൽക്കുന്നുണ്ട്. സമീപത്തായുള്ള ആറോളം കുടുംബങ്ങൾ ഇതേ ഭീഷണി നേരിടുന്നു. 100 അടിയോളം ഉയരമുള്ള ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങൾ ഈ കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനും ഭീഷണിയാണ്. ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ഇവരുടെ ആവശ്യം തോട്ടം മാനേജ്മെൻറ് അവഗണിക്കുന്നുവെന്നാണ് പ്രദേശത്തുള്ളവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.