ആദിവാസികൾ നിരാഹാര സമരം നടത്തി
text_fieldsഗൂഡല്ലൂർ: ട്രൈബൽ പീപ്ൾസ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ ആദിവാസികൾ ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നിരാഹാര സമരം നടത്തി. മുതുമല കടുവാ സങ്കേതത്തിൽ നിന്ന് അനധികൃതമായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾക്ക് മതിയായ നഷ്ടപരിപഹാരം നൽകുക, 2006 വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും അനുവദിച്ചു കൊടുക്കാനും കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിച്ച നടപടികൾ സ്വീകരിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക വായ്പ പദ്ധതികൾക്ക് അർഹത നേടുന്ന വിധം നടപടികൾ സ്വീകരിക്കുക,വീട് നിർമ്മിക്കാൻ പട്ടയഭൂമി അനുവദിക്കുക,ഭൂമി ഇല്ലാത്തപക്ഷം വനഭൂമി വകമാറ്റം ചെയ്തു ഭൂമി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആറുമുഖം അധ്യക്ഷത വഹിച്ചു. കെ. മഹേന്ദ്രൻ, മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ, കുട്ടൻ, മാധവൻ രാജു, നീലകണ്ഠൻ ഉൾപ്പെടെയുള്ള ആദിവാസി നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.