കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു
text_fieldsകൽപറ്റ: പുൽപ്പള്ളി ആശ്രമ ക്കൊല്ലി ചക്കാലയിൽ രാജെൻറ ആൾ മറയില്ലാത്ത കിണറ്റിൽ വീണ പന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. പന്നിയെ രക്ഷപ്പെടുത്താൻ രാവിലെ വനപാലകർ എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
നാട്ടുകാർ സംഘടിച്ചതോടെ വനപാലകർ പിൻമാറി. പിന്നീട് പ്രശ്നം പഞ്ചായത്ത് പ്രസിഡൻറ് ടി.എസ് ദിലീപ് കുമാർ പ്രദേശത്തെ കാട്ടുപന്നി ശല്യം സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നയെ അറിയിച്ചു. കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്നും ധരിപ്പിച്ചു .
ഇതേ തുടർന്ന് നാട്ടിലിറങ്ങിയ പന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂഷമാണ്. നിത്യവും കൃഷിനാശമാണുണ്ടാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ബൈക്കിൽ വന്ന യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ചെതലയം റേഞ്ച് ഓഫീസർക്ക് ഡി.എഫ് ഒ നൽകിയ ഉത്തരവിനെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പന്നിയെ കിണറ്റിൽ വച്ചു തന്നെവെടിവച്ചു കൊന്നത്. കോടതി ഉത്തരവിന് ശേഷം, വയനാട്ടിൽ നാട്ടിലിറങ്ങിയ മൂന്നാമത്തെ പന്നിയെയാണ് വെടിവച്ചു കൊല്ലുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.