എടവകയിൽ യുവത്വം കൃഷിയിലേക്ക്
text_fieldsമാനന്തവാടി: യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് യൂത്ത് കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവത്വം കൃഷിയിലേക്ക് എന്നപേരിൽ എടവകയിൽ പദ്ധതി ആരംഭിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിൽ യുവജനങ്ങളുടെ സഹകരണത്തോടെ കർഷക ദിനാചരണവും തൈ വിതരണവും സംഘടിപ്പിച്ചു.
കാർഷിക മേഖലയിൽ താൽപര്യമുള്ള യുവജനങ്ങൾക്ക് ജൈവ സമ്മിശ്ര കൃഷി, ഉൽപാദന വർധന, മൂല്യവർധിത ഉൽപന്ന നിർമാണം, സംസ്കരണം, വിപണനം തുടങ്ങിയവയിൽ പരിശീലനം, സാങ്കേതിക സഹായം എന്നിവ നൽകുമെന്ന് പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ കെ.വി. സിജോ കമ്മന അറിയിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് ഉഷ വിജയൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസൺ തൂപ്പുംകര, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന അവറാൻ, മനു ജി. കുഴിവേലി, കൃഷി ഓഫിസർ സുഹാസ്, കെ.വി. സിജോ കമ്മന, സുനിൽ, സിനു, നിതിൻ, ജിബിൻ, ജോബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.