Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightThirunellichevron_rightവ​യ​നാ​ട്ടി​ല്‍...

വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും വ​ന്‍ ല​ഹ​രിവേ​ട്ട

text_fields
bookmark_border
വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും വ​ന്‍ ല​ഹ​രിവേ​ട്ട
cancel
camera_alt

ഹ​ബീ​ബ് റ​ഹ്മാ​ന്‍, ദി​പി​ന്‍

തി​രു​നെ​ല്ലി: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും വ​ന്‍ ല​ഹ​രി വേ​ട്ട. കൊ​മേ​ഴ്ഷ്യ​ല്‍ അ​ള​വി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ പി​ടി​കൂ​ടി. ക​ര്‍ണാ​ട​ക ഭാ​ഗ​ത്ത് നി​ന്നും കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യാ​ണ് കാ​ട്ടി​ക്കു​ള​ത്ത് വെ​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും തി​രു​നെ​ല്ലി പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ഹ​രി ക​ട​ത്തി​യ താ​മ​ര​ശ്ശേ​രി കി​ഴ​ക്കോ​ത്ത് പു​ത്ത​ൻ പീ​ടി​ക​യി​ല്‍ ഹ​ബീ​ബ് റ​ഹ്മാ​ന്‍ (45), ഏ​റ​നാ​ട് മ​ത്ത​ങ്ങാ​പൊ​യി​ല്‍ പി. ​ദി​പി​ന്‍ (36) എ​ന്നി​വ​രെ എ​സ്.​ഐ മി​നി മോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടി​ക്കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റി​ല്‍ നി​ന്ന് 148.05 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്. എം.​ഡി.​എം.​എ ക​ട​ത്തി​യ കെ.​എ​ല്‍ 57 ടി 2000 ​കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്.​ഐ ഗ്രേ​ഡ് സ​ജി​മോ​ന്‍ പി. ​സെ​ബാ​സ്റ്റി​യ​ന്‍, എ.​എ​സ്.​ഐ മെ​ര്‍വി​ന്‍ ഡി​ക്രൂ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, ജെ​യ്‌​സ​ൻ, ജി​ൽ ജി​ത്ത്, സു​ഷാ​ദ്, ഡ്രൈ​വ​ര്‍ സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsWayanad News
News Summary - drugs hunt again in Wayanad
Next Story