മൂന്ന് ദിനം; സസ്യോദ്യാനം സന്ദർശിച്ചത് അരലക്ഷം സഞ്ചാരികൾ
text_fieldsഗൂഡല്ലൂർ: ഇ- പാസ് നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം നടന്ന പുഷ്പമേള സന്ദർശിക്കാനായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 55,000 ത്തോളം സഞ്ചാരികൾ എത്തിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ പുഷ്പമേള കണക്കിലെടുക്കുമ്പോൾ ഇത്തവണ കുറഞ്ഞ സഞ്ചാരികളാണ് ഇതുവരെ എത്തിയത്.
മേയ് 10 മുതൽ 20വരെയാണ് പുഷ്പമേള. ഇതോടൊപ്പം റോസ് ഷോയും ആരംഭിച്ചിട്ടുണ്ട്. റോസ് പൂക്കൾ കൊണ്ടൊരുക്കിയ വിവിധ പക്ഷിമൃഗാദികളുടെ രൂപങ്ങൾ റോസ് ഗാർഡനിൽ എത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. ഇതിനിടെ ഇടവിട്ടുള്ള ചാറ്റൽ മഴ പെയ്യുന്നത് റോസ് പൂക്കളുടെ ഇതളുകൾ കൊഴിയുന്നതിന് കാരണമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ആണ് ഭൂരിഭാഗവും. സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളം, കർണാടക ഭാഗത്തുനിന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.