കടുവകൾ ചത്ത കേസിൽ മൂന്നു തൊഴിലാളികൾ അറസ്റ്റിൽ
text_fieldsഗൂഡല്ലൂർ: നെലാക്കോട്ട സസക്സ് എസ്റ്റേറ്റിൽ രണ്ടു കടുവകൾ ചത്ത കേസുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ ഉത്തരേന്ത്യയിൽ നിന്നുള്ള താൽക്കാലിക തൊഴിലാളികളായ മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. സൂര്യനാഥ് പരാഗ് (35),അമ്മൻ കോയല (24),സുരേഷ് നൻവാർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഖത്തിനും പല്ലിനും വേണ്ടി കടുവകളെ കൊല്ലാൻ ചത്ത പന്നിയുടെ ജഡത്തിൽ വിഷം വെക്കുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. രണ്ട് കടുവകൾ ഒരേസമയത്ത് ചത്തതോടെ അന്വേഷണത്തിനായി പ്രത്യേകം സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
കാട്ടുപന്നിയുടെ കുടലിൽ നിന്ന് എടുത്ത സാമ്പിളിൽ വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്നും എന്നാൽ ചർമ കോശങ്ങളിൽ നിന്ന് എടുത്ത സാമ്പിളിൽ ഉയർന്ന അളവിൽ കാർബോഫ്യൂറോണും ക്ലോർപൈറിഫോസും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കലർന്ന മാംസം ഭക്ഷിച്ചത് മൂലമാണ് കടുവകൾ ചാവാൻ കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും ചെയ്യ്തു. മുൻമ്പും ഇവർ കാട്ടുപന്നിയെ വേട്ടയാടിയിരുന്നു. പന്തല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.