Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടുവയുടെ ആക്രമണത്തിൽ...

കടുവയുടെ ആക്രമണത്തിൽ പശു ചത്തു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
tiger attacka
cancel
camera_alt

കടുവ കൊന്ന പശു

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അമ്മാനി കോണവയൽ കരിമ്പനക്കൽ അപ്പച്ച​െൻറ വീട്ടിലെ പശുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ തൊഴുത്തിനുള്ളിൽ കയറിയാണ് കടുവ പശുവിനെ ആക്രമിച്ചത്.

കടുവയുടെ അക്രമണം നടക്കുന്ന സമയത്ത് അപ്പച്ചൻ പശുവിനെ കറക്കുകയായിരുന്നു. ഇയാൾ ഒച്ചയിട്ടതോടെ കടുവ തൊഴുത്തി​െൻറ ഒരു ഭാഗം പൊളിച്ച് പുറത്തേക്കു ചാടി. മൂന്നു വയസ്സുള്ള ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പോസ്​റ്റുമോർട്ടം നടത്തി ജഢം സംസ്കരിച്ചു. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowTiger AttackMananthavady
News Summary - Tiger Attack Cow in Mananthavady
Next Story