ചീയമ്പത്ത് കടുവ വീണ്ടും ആടുകളെ കൊന്നു
text_fieldsപുൽപള്ളി: ചീയമ്പം 73ൽ കടുവ വീണ്ടും ആടുകളെ കൊന്നു. ആനപന്തി കോളനിയിലെ ബൊമ്മെൻറ രണ്ട് ആടുകളെയാണ് കൊന്നത്. ഒരു ആടിനെ കടുവ കൊണ്ടുപോയി. മറ്റൊരെണ്ണത്തിനെ കൊന്ന് വീടിനടുത്തെ കാട്ടിൽ ഉേപക്ഷിച്ച നിലയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് ഇയാളുടെ മറ്റു രണ്ട് ആടുകളെയും കടുവ കൊന്നുതിന്നിരുന്നു. വനാതിർത്തിയോട് ചേർന്ന കോളനിയാണിത്. ഇതേ കോളനിയിലെ മാരെൻറ രണ്ട് ആടുകളെയും ഏതാനും ദിവസം മുമ്പ് കടുവ കൊന്നുതിന്നിരുന്നു. മുമ്പും ഇവിടെനിന്ന് വളർത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കടുവ കൊലപ്പെടുത്തിയ ആടിനെയുമായി ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.കടുവ ശല്യം അനുദിനം രൂക്ഷമാകുമ്പോഴും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുളം -ബത്തേരി റോഡരികിൽ പാമ്പ്രക്കടുത്ത് കടുവശല്യം പതിവായി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പുൽപള്ളിയിൽനിന്ന് ചെതലയത്തേക്ക് പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരെ കടുവ ഓടിച്ചു. സന്ധ്യ മയങ്ങിയാൽ ഈ വഴി യാത്ര ചെയ്യാൻ ഭയക്കുകയാണ് വാഹനയാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.