കരടിയും പുലിയും നാട്ടിലിറങ്ങുന്നത് ഭീതി പരത്തുന്നു
text_fieldsഗൂഡല്ലൂർ: കരടിയും പുലിയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലായി. ഞായറാഴ്ച പുലർച്ച ദേവർ ഷോല ടൗണിലാണ് കരടിയുടെ സഞ്ചാരം ഉണ്ടായത്. നായ്ക്കളുടെ കുരക്കൽ കേട്ടാണ് സമീപത്തുള്ളവർ പുറത്ത് വന്നു നോക്കിയപ്പോൾ കരടി ടൗണിലൂടെ വരുന്നത് കണ്ട് മൊബൈലിൽ പകർത്തിയത്. ഈ കരടിയാണ് രണ്ടാഴ്ച മുമ്പ് ഗൂഡല്ലൂർ നഗരത്തിലും ഇറങ്ങിയതെന്ന് കരുതപ്പെടുന്നു.
കുന്ത, കുന്നൂർ ഭാഗങ്ങളിൽ ഭീതി പരത്തിയ കരടികളെ പിടികൂടി മുതുമല കടുവ സങ്കേതത്തിൽ കൊണ്ടുവന്ന് വിട്ടിരുന്നു ഇതിനുശേഷമാണ് ഇപ്പോൾ ഗൂഡല്ലൂരിലും പരിസരപ്രദേശത്തും കരടിയുടെ സഞ്ചാരം കാണപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുവരെ കരടികളുടെ സഞ്ചാരം ഉണ്ടായിട്ടില്ലന്നാണ് ജനങ്ങൾ പറയുന്നത്.
ഊട്ടി നഗരത്തിലെ മുപ്പതാം വാർഡിൽ ഉൾപ്പെട്ട ലൗഡേൽ ഭാഗത്തെ തേയിലത്തോട്ടത്തിലാണ് പുള്ളിപ്പുലി പാറക്കു മുകളിൽ ഇരിക്കുന്നത് കണ്ടു പ്രദേശവാസികൾ ഭീതിയിലായത്.
കൂനൂർ അറു വങ്കാട് ഭാഗത്തും പുള്ളിപ്പുലി ഇറങ്ങി ഭീതി സൃഷ്ടിച്ചു. ഊട്ടി- കൂനൂർ റോഡിലൂടെ വന്ന പുലിയെ കണ്ട ഡ്രൈവർമാർ പുലി കാട്ടിലേക്ക് കയറുന്നത് വരെ വാഹനങ്ങൾ നിർത്തി. ജനവാസകേന്ദ്രങ്ങളിലേക്ക് കരടിയും പുലിയും കാട്ടുപോത്തും കാട്ടാനയുമെല്ലാം വരുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.