അട്ടമലയും ചൂരൽമലയും പുലിപ്പേടിയിൽ
text_fieldsമേപ്പാടി: അട്ടമല, ചൂരൽമല പ്രദേശങ്ങൾ പുലിഭീതിയിൽ. ജനവാസ മേഖലകളിൽ പകൽ സമയങ്ങളിൽ പോലും പുലികൾ എത്തുന്നതായി നാട്ടുകാർ പറയുന്നു.
അടുത്ത നാളുകളിലായി പുലിയുടെ ആക്രമണത്തിൽ പ്രദേശത്തെ ക്ഷീരകർഷകർക്ക് നഷ്ടപ്പെട്ടത് 17 പശുക്കളുടെ ജീവനാണ്. ഒരു വർഷത്തിനിടെ അട്ടമല പ്രദേശത്ത് മാത്രം 27 പശുക്കളെ പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്.
അട്ടമല ഇയ്യാംകുട്ടിയാലിൽ മഹേഷിെൻറ പശുവിനെ കഴിഞ്ഞ വെള്ളിയാഴ്ച പുലി കടിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം.
പുലിയുടെ ആക്രമണത്തിൽ പശുക്കൾ കൊല്ലപ്പെട്ടവർക്ക് വനം വകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കർഷകർ പരാതിപ്പെടുന്നു. തോട്ടം മേഖലയായ ഇവിടെ പുലർച്ച ജോലിക്കിറങ്ങാൻ കൂടി ഭയപ്പെടുകയാണ് സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവർ. ജനങ്ങളെ ഭീതിയിലാക്കി ജനവാസ മേഖലകളിൽ ഇറങ്ങുന്ന പുലികളെ കൂടുവെച്ച് പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.