വിലക്ക് വകവെക്കാതെ സഞ്ചാരികൾ
text_fieldsഗൂഡല്ലൂർ: വിനോദ സഞ്ചാരികളുടെ സന്ദർശന കേന്ദ്രമായ സൂചിമല (നീഡിൽ റോക്ക്) ഭാഗത്ത് എത്തുന്ന ടൂറിസ്റ്റുകൾ അപകട സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുള്ളത് വകവെക്കാതെ പോകുന്നതായി കണ്ടെത്തി. ഗൂഡല്ലൂർ-ഊട്ടി ദേശീയപാത നടുവട്ടം 27ന് അടുത്തുള്ള വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൂചിമല ഭാഗത്ത് ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാൻ അനുമതിയുണ്ട്. സന്ദർശനത്തിന് ചാർജും വനംവകുപ്പ് ഈടാക്കുന്നുണ്ട്.
Tourists regardless of the banഎന്നാൽ, അപകടക സാധ്യതയുള്ള ഭാഗത്തേക്ക് പോകരുതെന്ന മുന്നറിയിപ്പുകൾ പല സഞ്ചാരികളും അവഗണിക്കുന്നത് സഞ്ചാരികളുടെ ജീവനു തന്നെ ഭീഷണി നേരിടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്നറിയിപ്പ് വകവെക്കാത്തപക്ഷം പ്രവേശനം നിരോധിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്നും വനപാലകർ വ്യക്തമാക്കി. കേരളം, കർണാടക ഭാഗത്തുനിന്നാണ് ധാരാളം ടൂറിസ്റ്റുകൾ ഊട്ടിയിലേക്ക് ഈ പാതയിലൂടെ കടന്നുപോകുന്നത്. ഗൂഡല്ലൂരിൽ നിന്നും 17 കിലോമീറ്റർ ദൂരത്തുള്ള സൂചിമല സന്ദർശിച്ചശേഷമാണ് പലരും ഊട്ടിയിലേക്ക് പുറപ്പെടുന്നത്. ചിലർ തിരിച്ചുവരുന്ന സമയത്തും ഇവിടെ ഇറങ്ങി സന്ദർശനം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.