കമീഷണെറ തടഞ്ഞ വ്യാപാരികൾ അറസ്റ്റിൽ
text_fieldsകടകൾ സീൽ ചെയ്യുന്നതിൽ പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്തുനീക്കുന്നു
ഗൂഡല്ലൂർ: ഊട്ടി നഗരസഭയുടെ കീഴിലുള്ള സെൻട്രൽ മാർക്കറ്റിലെ കടകൾ സീൽ ചെയ്യുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ നഗരസഭ കമീഷണർ സരസ്വതിയെ വ്യാപാരികൾ തടഞ്ഞുവെച്ചതിനെ തുടർന്ന് 43 സ്ത്രീകളടക്കം 400 വ്യാപാരികളെ ജില്ല എസ്.പി ആഷിഷ് റാവത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
മാർക്കറ്റിൽ 1632 കടകളാണുള്ളത്. ഇവയിൽ പല കടക്കാരും നാലുവർഷമായി വാടക കുടിശ്ശിക വരുത്തിയതുവഴി 38 കോടി രൂപ നഗരസഭക്ക് ലഭിക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വാടക അടക്കാൻ ഒരാഴ്ച മുേമ്പ നോട്ടീസ് നൽകിയിരുന്നു. കൂടുതൽ സമയം നൽകണമെന്ന വ്യാപാരികളുടെ ആവശ്യം അധികൃതർ നിരസിക്കുകയായിരുന്നു. റവന്യൂ ഓഫിസർ പാൽരാജിെൻറ നേതൃത്വത്തിൽ അഞ്ചു സംഘങ്ങളായി സീൽ ചെയ്യാൻ എത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർക്കറ്റിലെ കർഷകരും വ്യാപാരികളും അടക്കമുള്ളവർ റോഡ് ഉപരോധം നടത്തിയത്. 10 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ കുടിശ്ശിക വരുത്തിയ 602 കടകളാണ് ബുധനാഴ്ച സീൽ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.