സുൽത്താൻ ബത്തേരിയിൽ ഗതാഗത സംവിധാനം കുത്തഴിഞ്ഞു; നടപടിയില്ല
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ടൗണിലെ ഗതാഗത സംവിധാനത്തിലെ പോരായ്മ പരിഹരിക്കാൻ നടപടിയില്ല. ഏതു സമയവും ഗതാഗതക്കുരുക്ക് പതിവായി. കൃത്യമായി ട്രാഫിക് മോണിറ്ററിങ് നടക്കാത്തതാണ് കാരണമെന്ന് പറയുന്നു. മാരിയമ്മൻ ക്ഷേത്രം മുതൽ കോട്ടക്കുന്ന് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവായിട്ട് രണ്ടുമാസത്തിലേറെയായി. പകൽ കുരുക്കിൽ അകപ്പെടാതെ ഒരു വാഹനത്തിനും ഓടാൻ പറ്റാത്ത സാഹചര്യമാണ്. ദേശീയപാത, വൺവേ റോഡ്, ഇടറോഡുകൾ എന്നിവയൊക്കെ വാഹനങ്ങൾ കൊണ്ട് നിറയുകയാണ്.
ആംബുലൻസുകൾ പോലും ഇതിൽ അകപ്പെടുന്നുണ്ട്. നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കോടികൾ മുടക്കി നിർമിച്ച ബൈപ്പാസ് റോഡ് വാഹനങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്, സ്റ്റോപ്പുകളിൽ ബസുകളുടെ നിർത്തിയിടൽ എന്നിവയൊക്കെ കുരുക്കിന് കാരണമാകുന്നുണ്ട്. ആക്ഷേപങ്ങൾ ഉയരുമ്പോഴും ഇക്കാര്യത്തിഒരു നിയന്ത്രണവും വരുത്താൻ അധികൃതർ ഇടപെടുന്നില്ല.
ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും മറ്റും നിലവിലുണ്ടെങ്കിലും മാസങ്ങളായി തുടരുന്ന കുരുക്കിന് പരിഹാരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.