ട്രഷറികള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് - മന്ത്രി കെ.എന്‍. ബാലഗോപാല്‍
text_fieldsനടവയൽ: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലാണ് ട്രഷറികളെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നടവയലിലെ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബാങ്കിങ് സംവിധാനത്തോടുകൂടിയ ട്രഷറികളാണ് കേരളത്തിലേത്.
ദേശസാത്കൃത ബാങ്കിനെക്കാളും സൗകര്യങ്ങളോട് കൂടിയാണ് ഓരോ ട്രഷറികളും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത്, പനമരം, മീനങ്ങാടി, പൂതാടി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ട്രഷറിയുടെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍. സബ് ട്രഷറിയില്‍ എട്ട് ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്. കേളു എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ എ. സലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് ട്രഷറി ഓഫിസിന് സ്ഥലം വിട്ട് നല്കിയ നടവയല്‍ ഫെറോന പള്ളി ഇടവകയെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.