ആദിവാസി സാക്ഷരത ക്ലാസുകൾ നവംബറിൽ തുടങ്ങും
text_fieldsകൽപറ്റ: ജില്ലയിൽ ആദിവാസി സാക്ഷരത ക്ലാസുകൾ നവംബർ ആദ്യവാരം തുടങ്ങുന്നു. ഇതിെൻറ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗം ബുധനാഴ്ച വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരും.
സംസ്ഥാന സാക്ഷരത മിഷൻ നിർദേശമനുസരിച്ചും കലക്ടറുടെ അനുമതി പ്രകാരവുമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതി ക്ലാസുകള്‍ കോവിഡ് കാരണം മേയ് ആറു മുതൽ നിര്‍ത്തിവെച്ചിരുന്നു.
26 തദ്ദേശസ്ഥാപനങ്ങളിലായി 24,472 നിരക്ഷരരായ ആദിവാസികളെയാണ് 2019ൽ സർവേയിലൂടെ കണ്ടെത്തിയത്. 8923 പുരുഷന്മാരും 15,549 സ്ത്രീകളെയുമാണ് ജില്ലയിലെ 2443 ആദിവാസി കോളനികളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത്. അതത് ആദിവാസി കോളനി /ഊരിൽനിന്ന് 1223 ആദിവാസികളായ ഇൻസ്ട്രക്ടർമാരെയും ഗ്രാമപഞ്ചായത്ത് കണ്ടെത്തി. 2021 െഫബ്രവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 18, 872 പേരാണ് ക്ലാസിലെത്തിയത്. 927 ആദിവാസി ഇൻസ്ട്രക്ടർമാരാണ് ഇവർക്ക് ക്ലാസെടുത്തിരുന്നത്. സംസ്ഥാന സാക്ഷരത മിഷൻ നേതൃത്വത്തിൽ ഒന്നാം ഘട്ടത്തിൽ 2017-18ൽ 300 ആദിവാസി ഊരുകൾ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തി. ഇതിൽ 4865 ആദിവാസികൾ ക്ലാസിലെത്തുകയും പരീക്ഷയെഴുതുകയും ചെയ്തു.
4309 പേരാണ് വിജയിച്ചത്. ശേഷം 2018-19 രണ്ടാം ഘട്ടത്തിൽ 200 ഊരുകളാണ് തിരഞ്ഞെടുത്ത്. 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേർ ക്ലാസിലെത്തുകയും 3179 പേർ പരീക്ഷയെഴുതുകയും ചെയ്തു. 2993 പേരാണ് വിജയിച്ചത്. ശേഷമാണ് സമ്പൂർണ ആദിവാസി സാക്ഷരതാപദ്ധതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.