ആദിവാസി യുവാവിന്റെ അറസ്റ്റ്: മാതാവ് കലക്ടർക്ക് പരാതി നൽകി
text_fieldsകൽപറ്റ: മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മാതാവ് ലീല രാഘവൻ കലക്ടർക്ക് പരാതി നൽകി. അന്യായമായി മോഷണക്കുറ്റം ആരോപിച്ച് പൊലീസിെൻറ ക്രൂരമർദനങ്ങൾക്കുവിധേയമായ മകെൻറ ആരോഗ്യപരിശോധന ഡോക്ടർമാരുെട സംഘത്തെക്കൊണ്ട് നടത്തണമെന്നും നവംബർ അഞ്ചിന് സുൽത്താൻ ബത്തേരിയിൽ കാർ ഓടിച്ചുകൊണ്ടുപോയതിെൻറയും അഞ്ചുമുതൽ ആറുവരെയുള്ള ദിവസങ്ങളിലെ ബത്തേരി സ്റ്റേഷനിലെയും ബന്ധുക്കൾ സന്ദർശിക്കുമ്പോഴത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ, മാനന്തവാടി സബ് ജയിലിൽ എത്തിച്ചതിെൻറ ദ്യശ്യം എന്നിവ ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഡോക്ടറുടെ പരിശോധനക്ക് കൊണ്ടുപോകുന്നതിന് മുമ്പും മജിസ്ട്രേറ്റിന് അടുത്ത് എത്തിച്ചപ്പോഴും 'മർദിച്ച വിവരം പറഞ്ഞാൽ ജീവനോടെ പുറത്തുവിടില്ല' എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞദിവസം മകനെ ജയിലിൽ സന്ദർശിച്ചപ്പോൾ അവൻ വെളിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ദീപുവിെൻറ ആരോഗ്യസ്ഥിതി ശരിയായവിധത്തിൽ പരിശോധിക്കപ്പെട്ടിട്ടില്ല. സൈക്കിൾപോലും ഓടിക്കാൻ അറിയാത്ത മകെൻറ പേരിൽ വ്യാജ വാഹനമോഷണക്കുറ്റത്തോടൊപ്പം മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ നടന്നതെന്നു പറയപ്പെടുന്ന രണ്ടു മോഷണക്കുറ്റങ്ങളും െപാലീസ് മർദിച്ച് സമ്മതിപ്പിച്ചതാണെന്നും മാതാവ് ആരോപിച്ചു.
നിയമസഹായം ലഭ്യമാക്കാൻ തയാർ –ഡി.എൽ.എസ്.എ ചെയർമാൻ
കൽപറ്റ: ദീപുവിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും നിയമസഹായം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റി തയാറാണെന്നും ജില്ല ജഡ്ജിയും ഡി.എൽ.എസ്.എ ജില്ല ചെയർമാനുമായ എ. ഹാരിസ്. ജില്ല ലീഗൽ സർവിസസ് അതോറിറ്റി (ഡി.എൽ.എസ്.എ) നിർമിക്കുന്ന 'ഇഞ്ച' ബോധവത്കരണ സിനിമയുടെ ഗാന പ്രകാശനവുമായി ബന്ധപ്പെട്ട് വയനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിനെതിരായ ആരോപണം ശരിയാണെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും ന്യായാധിപനെന്ന നിലയിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.