താമരശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsഷാനിഫ്, നിബിൻ
താമരശ്ശേരി: 0.89 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27), വയനാട് വെള്ളമുണ്ട കൊട്ടാരക്കുന്ന് കൊടക്കോടി നിബിൻ (32) എന്നിവരാണ് വെള്ളിയാഴ്ച പുലർച്ച മൂന്നിന് നടത്തിയ വാഹന പരിശോധനക്കിടെ താമരശ്ശേരി എസ്.ഐ ആർ.സി. ബിജുവും റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് താമരശ്ശേരി ടൗണിൽ വെച്ച് പിടികൂടിയത്.
വിൽപനക്കായുള്ള നിരവധി സിപ് ലോക്ക് കവറുകളും ഇവരിൽനിന്ന് കണ്ടെത്തി. താമരശ്ശേരി-വയനാട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയിൽപ്പെട്ട രണ്ടുപേരും മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. വയനാട് സ്വദേശിയായ നിബിൻ താമരശ്ശേരിയിൽ വാടകക്ക് താമസിച്ചുവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.