കടുവയെ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം
text_fieldsപുൽപള്ളി: കഴിഞ്ഞ ദിവസം ചീയമ്പം 73ൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നുവിടാൻ നടപടിയായില്ല. കടുവയെ വനംവകുപ്പിെൻറ വെറ്ററിനറി സർജൻ അരുൺ സക്കറിയ തിങ്കളാഴ്ച പരിശോധിച്ചു.
പരിശോധനഫലം പുറത്തുവന്നിട്ടില്ല. കടുവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. തിരുവനന്തപുരത്തെയും തൃശൂരിലെയും മൃഗശാലകളിൽ കടുവയെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. തൃശൂർ മൃഗശാലയിൽ പ്രവൃത്തികൾ നടക്കുകയുമാണ്.
സംസ്ഥാനത്തെ മറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ കൊണ്ടുപോയി തുറന്നുവിടാനും എതിർപ്പ് നിലനിൽക്കുകയാണ്.
ഇതേത്തുടർന്ന് വനം വകുപ്പും വെട്ടിലായി. കടുവയെ എവിടെ കൊണ്ടുപോയി വിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് വനം വകുപ്പ്. സാധാരണ മുത്തങ്ങക്കടുത്ത ൈട്രജങ്ഷനിലാണ് ഇത്തരത്തിൽ പിടികൂടുന്ന മൃഗങ്ങളെ കൊണ്ടുവിട്ടിരുന്നത്.
എന്നാൽ, ഇവിടേക്ക് വിടുന്നതിനും എതിർപ്പ് നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയുടെ സംരക്ഷണം വൻ ബാധ്യതയായിരിക്കുകയാണ് വനം വകുപ്പിന്. ബാഹ്യ പരിശോധനകളിൽ കടുവക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
ചീയമ്പം 73ൽനിന്ന് നിരവധി വളർത്തുമൃഗങ്ങളെ കൊന്നുതിന്ന പെൺകടുവ ഞായറാഴ്ച പുലർച്ചയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.