ചായ കുടിച്ചതിന്റെ 20 രൂപ ട്രാൻസ്ഫർ ചെയ്തു; ബംഗാളിൽ നിന്നുള്ള പരാതിയിൽ ഷാജിയുടെ അക്കൗണ്ട് മരവിപ്പിച്ചു
text_fieldsമീനങ്ങാടി: സാമ്പത്തിക തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെത്തുന്ന പരാതികളിൽ നിരപരാധികളും കുടുങ്ങുന്നു.
ഏതാനും ദിവസംമുമ്പ് യു.പി.ഐ ഇടപാടിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് പരാതിയിലുള്ള അക്കൗണ്ടിൽനിന്ന് പണമെത്തിയെന്ന കാരണത്താൽ വയനാട് മീനങ്ങാടി സ്കൂൾ റോഡിൽ ചായക്കട നടത്തുന്ന വട്ടപ്പറമ്പിൽ അബ്ദുൾഖാദർ എന്ന ഷാജിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്.
49,000 രൂപയോളം തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പണതട്ടിപ്പിനിരയാകുന്ന വ്യക്തി പോർട്ടലിൽ പരാതി സമർപ്പിച്ചാൽ തുടർനടപടികൾക്കായി അതത് സംസ്ഥാനത്തെ പൊലീസിനെ അറിയിക്കും.
തട്ടിപ്പുകാർ തുക സുരക്ഷിതമാക്കാൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ ഉൽപന്നങ്ങൾ വാങ്ങുന്നതിനോ, മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കും. ഇതിന്റെ വിവരങ്ങൾ കണ്ടെത്തി പൊലീസ് ആ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ചായ കഴിച്ചതിന്റെ ഇരുപത് രൂപ യു.പി.ഐ വഴിയാണ് ഷാജിയുടെ അക്കൗണ്ടിൽ എത്തിയത്.
ഇതിന്റെ പേരിലാണ് തന്റെ 4500 രൂപയോളം ബാലൻസുള്ള അക്കൗണ്ടിലെ തുക ബാങ്ക് മരവിപ്പിച്ചതെന്ന് ഷാജി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ സെൽ ഇൻസ്പെക്ടർക്കും, ബാങ്ക് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ് ഷാജി. വെസ്റ്റ് ബംഗാൾ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വേണം ഷാജിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.