18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി; മാതൃകയായി നൂൽപ്പുഴ
text_fieldsസുൽത്താൻ ബത്തേരി: കോവിഡ് പ്രതിരോധത്തിൽ മാതൃകയായി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്. 18 വയസ്സിനു മുകളിലുള്ള പഞ്ചായത്തിലെ എല്ലാവർക്കും വാക്സിൻ നൽകി. 22,827 ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. ഇതിൽ 1600ഓളം പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 45 വയസ്സിനും 18 വയസ്സിനും മുകളിലുള്ളവർക്ക് പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയാണ് വാക്സിൻ കൊടുത്തത്.
പഞ്ചായത്തിലെ ജനസംഖ്യയിൽ 40 ശതമാനത്തിലേറെ ആദിവാസികളാണ്. കോളനികൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തി. അതിനു ശേഷമാണ് ക്യാമ്പ് ഒരുക്കിയത്. പതിനായിരത്തിലധികം ഡോസുകൾ ആദിവാസികൾക്ക് കൊടുത്തു. കോവിഡ് ബാധിതരെ പുനരധിവസിപ്പിക്കുന്ന ഡി.സി.സികൾ, കമ്യൂണിറ്റി കിച്ചൺ എന്നിവയൊക്കെ കല്ലൂരിലുണ്ട്.
നായ്ക്കട്ടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവും ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തുന്നതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.