യുവാവിെൻറ വെടിയേറ്റു മരണത്തിൽ നടുങ്ങി വണ്ടിയാമ്പറ്റ
text_fieldsകൽപറ്റ: നേരം പുലർന്നപ്പോൾ യുവാവ് വെടിയേറ്റ് മരിച്ചതറിഞ്ഞതിെൻറ ഞെട്ടലിൽ കണിയാമ്പറ്റ പ്രദേശം. കാർഷിക മേഖലയായ വണ്ടിയാമ്പറ്റയിൽ ദുരൂഹ സാഹചര്യത്തില്‍ യുവാവ് വെടിയേറ്റ് മരിക്കുകയും സുഹൃത്തും ബന്ധുവുമായ യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതിെൻറ ആഘാതത്തിലാണ് പ്രദേശവാസികൾ.
രാത്രിയില്‍ പ്രദേശത്തു നിന്ന് വെടിയൊച്ച കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു സംഭവം നടന്നത് അവര്‍ അറിഞ്ഞത് രാവിലെയോടെയാണ്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവസ്ഥലത്ത്നിന്ന് കുറച്ചു മാറി റോഡില്‍ രക്തക്കറയും ഇവരുടെ വസ്ത്രവും അവിടെനിന്നും കുറച്ചുകൂടി അകലത്തിലായി ഇവര്‍ വന്ന വാഹനവും കിടക്കുന്ന രീതിയിലാണ് നാട്ടുകാര്‍ കാണുന്നത്. ഇതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
കൃഷി ഏറെയുള്ള ഇവിടെ കാട്ടുപന്നികളുടെ ശല്യമുണ്ട്. പന്നികളെ തുരത്താൻ, രാത്രി പടക്കംപൊട്ടിക്കലും മറ്റും പ്രദേശത്ത് സ്ഥിരമാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ ശബ്ദവും അത്തരത്തില്‍ എന്തെങ്കിലുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു സമീപവാസികൾ. എന്നാല്‍ രാവിലെയോടെയാണ് കൃഷിക്ക് കാവല്‍ നില്ക്കാന് വന്നവര്‍ക്കാണ് വെടിയേറ്റതെന്നും മരണവും നാട്ടുകാര്‍ അറിയുന്നത്.
വെടിയേറ്റിട്ടും നാട്ടുകാരെ അറിയിക്കാതെ അഞ്ച് കിലോമീറ്ററിലധികം ദൂരത്ത്നിന്ന് മറ്റൊരു വാഹനം എത്തിച്ച് ആശുപത്രിയിലെത്തിച്ചുവെന്നത് ദുരൂഹതയുയർത്തുന്നു. സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവിടത്തുകാര്‍ ഇപ്പോഴും നടന്നത് യാഥാര്‍ഥ്യമാണോയെന്ന സംശയത്തിലാണ്. പന്നികളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആരോ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് സംഘം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. കൽപറ്റ ഡിവൈ.എസ്.പി എം.ഡി സുനിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണ്. അന്വേഷണം തുടരുകയാണെന്നും ഒന്നും വെളിപ്പെടുത്താറായിട്ടില്ലെന്നും ഡിവൈ.എസ്.പി എം.ഡി. സുനിൽ പറഞ്ഞു. ദുരൂഹത നീങ്ങി സംഭവത്തിെൻറ യാഥാർഥ്യം ഉടൻ വെളിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.