വികസന വഴിയിൽ വെള്ളമുണ്ട ഐ.ടി.ഐ
text_fieldsവെള്ളമുണ്ട: വെള്ളമുണ്ട ഐ.ടി.ഐക്ക് 10 കോടി രൂപയുടെ ഭരണാനുമതിയായതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രദേശവാസികളും ആഹ്ലാദത്തിൽ. തികഞ്ഞ പരാധീനതകൾക്ക് നടുവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വെള്ളമുണ്ട ഐ.ടി.ഐക്ക് ഇത് വികസന കുതിപ്പേകുമെന്നാണ് പ്രതീക്ഷ.നിലവിൽ വെള്ളമണ്ട പത്താം മൈലിലെ സ്വകാര്യ വാടക കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്. പുതിയ സാഹചര്യത്തിൽ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വരുകയാണ്.
അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവയെല്ലാം ഒരുങ്ങും. പ്രാരംഭദിശയില്‍ ഐ.ടി.ഐ കെട്ടിടത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാണ് പദ്ധതി. ജനകീയ അടിസ്ഥാനത്തില്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ 1.2 ഏക്കര്‍ സ്ഥലവും പിന്നീട് പഞ്ചായത്ത് പദ്ധതി വെച്ചുവാങ്ങുന്ന 50 സെന്റ് സ്ഥലംകൂടി പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിട നിർമാണത്തിനുപയോഗിക്കും.
10 കോടി ഒരുമിച്ച് അനുവദിച്ചതോടെ ബാലാരിഷ്ടതകളില്ലാതെയും കൃത്യമായ ആസൂത്രണത്തോടെയും സംസ്ഥാനത്തു തന്നെ മികച്ച സ്ഥാപനമായി വെള്ളമുണ്ട ഐ.ടി.ഐ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്ലംബര്‍, ഇലക്ട്രീഷന്‍ എന്നീ രണ്ട് ട്രേഡുകളിലായി 88 വിദ്യാർഥികളും 12 അധ്യാപകരും ഇവിടെയുണ്ട്. 2018ലാണ് പ്രവർത്തനം തുടങ്ങിയത്. വെള്ളമുണ്ടയിലെ തന്നെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതില്‍ ഏറെ ആഹ്ലാദത്തിലാണ് പ്രദേശവാസികളും വിദ്യാർഥികളും. സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ച ഐ.ടി.ഐ ആയി വെള്ളമുണ്ട ഐ.ടി.ഐ മാറ്റാൻ കഴിയുമെന്ന് ഒ.ആര്. കേളു എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.