അംഗൻവാടിക്ക് മുകളിൽ അപകട ഭീഷണിയായി വൻമരം; ഭീതിയിൽ ആദിവാസി കുടുംബങ്ങൾ
text_fieldsവെള്ളമുണ്ട: അംഗൻവാടിക്ക് മുകളിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന വൻമരം മുറിച്ചു മാറ്റാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാളാരംകുന്ന് മലയിൽ ആദിവാസികോളനിയിലെ അംഗൻവാടി കെട്ടിടത്തിെൻറ മുകളിലാണ് ഏതു നിമിഷവും വീഴാൻ പാകത്തിൽ വൻ മരങ്ങൾ നിൽക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് ഉണങ്ങി നശിച്ച വീട്ടിമരങ്ങൾ അംഗൻവാടിക്കരികിലുണ്ട്. കെട്ടിട മേൽക്കൂരക്ക് മുകളിലായി മരം വളർന്നുനിൽക്കുന്നു. കൊമ്പ് കഴിഞ്ഞ വർഷത്തെ മഴയിൽ അംഗൻവാടിക്ക് മുകളിലേക്ക് പൊട്ടിവീണിരുന്നു. കോളനിക്കകത്തെ അംഗൻവാടിയായതിനാൽ സദാസമയവും ഇവിടെ കുട്ടികൾ കളിക്കാനും ഇരിക്കാനുമായി എത്താറുണ്ട്.
അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ വിവിധ വകുപ്പുകൾക്ക് നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. മറ്റൊരു മഴക്കാലമെത്തിയതോടെ ഭീതിയിലാണ് കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.