അമിത മദ്യപാനം; നാടും വീടും അറിയാതെ ഇവർ...
text_fieldsവെള്ളമുണ്ട എട്ടേ നാൽ ടൗണിൽ മദ്യപിച്ച് വീണുകിടക്കുന്ന സ്ത്രീ
വെള്ളമുണ്ട: മദ്യവിപത്തിെൻറ നേർക്കാഴ്ച കാണാൻ ഇവിടെ വരുക. ലക്കുകെട്ട് നാടും വീടും തിരിയാതെ ടൗണിൽ കിടക്കുന്ന ആദിവാസികളുടെയും ഇതര സംസ്ഥാനക്കാരുടെയും എണ്ണം വർധിക്കുന്നു. രാത്രി മുഴുവൻ മദ്യപാനികൾ അഴിഞ്ഞാടുന്നു. സ്ത്രീകളും കുട്ടികളും ഭയവിഹ്വലരായി കഴിയുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേ നാൽ ടൗണിലാണ് മദ്യപിച്ച് ലക്കു കെട്ട് റോഡിൽ കിടക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളിൽ വർധിച്ചത്. ഓവുചാലിനരികിൽ നടപ്പാതയിലെ കമ്പിക്കിടയിൽ കുടുങ്ങിയ സ്ത്രീയെ നാട്ടുകാർ പണിപ്പെട്ടാണ് രക്ഷിച്ചത്. ഒരാഴ്ച മുമ്പ് റോഡിൽ വീണ് തലപൊട്ടിയ ആദിവാസി വയോധികനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചിരുന്നു.
പല ഭാഗത്തുനിന്ന് വരുന്നവർ രാത്രി ഇവിടെ തമ്പടിക്കുന്നു. പാട്ടും ബഹളവും തമ്മിൽ തല്ലും പതിവാണ്. മദ്യപിച്ച് ലക്കുകെട്ട് ചിലർ വീട്ടുമുറ്റങ്ങളിലെത്തി ബഹളമുണ്ടാക്കുന്നു. ചില ഏജൻറുമാർ എത്തിക്കുന്ന വിദേശമദ്യത്തോടൊപ്പം വാറ്റ് ചാരായവും ഇവിടെ സുലഭമാണ്.
വലിയ തുകയുടെ മദ്യവിൽപനയാണ് ഓരോ ദിവസവും നടക്കുന്നത്. കുട്ടികൾക്കടക്കം മദ്യം നൽകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
മദ്യക്കുപ്പികൾ റോഡിൽ ഉപേക്ഷിക്കുന്നതും പതിവാണ്. ടൗണിലും പരിസരത്തെയും മദ്യപാനത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.