തോന്നിയപോലെ പാർക്കിങ്; ഗതാഗതക്കുരുക്കിൽ എട്ടേനാൽ
text_fieldsവെള്ളമുണ്ട: അനധികൃത വാഹന പാർക്കിങ് കാരണം എട്ടേ നാൽ ടൗണിൽ ഗതാഗത തടസ്സം പതിവാകുന്നു. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നത്. മൊതക്കര രാവിലെ മുതൽ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത്.
ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും വലിയ വാഹനങ്ങളടക്കം നിർത്തിയിടുമ്പോൾ മറ്റ് വാഹനങ്ങൾ ഗതാഗതക്കുരുകിൽപെട്ട് ഉഴലുകയാണ്. ബാണാസുര ഡാമുമായി ബന്ധപ്പെടുന്ന റോഡായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഒരേ സമയം കടന്നു പോകുന്നുണ്ട്. ഓട്ടോ സ്റ്റാൻഡിൽ ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികമായി ഓട്ടോ റിക്ഷകൾ കൂടിയുള്ള ടൗണാണിത്.
പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ടൗണിന്റെ പല ഭാഗത്തും റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. നോ പാർക്കിങ്ങിലടക്കം സ്വകാര്യ വാഹനങ്ങൾ തോന്നും പടി നിർത്തിയിടുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ ഉറക്കത്തിലാണ്. റോഡും നടപ്പാതയും വാഹനങ്ങൾ കൈയടക്കുമ്പോൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ഏതു വഴി നടക്കണം എന്നറിയാതെ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.