പന്തിപ്പൊയിൽ പാലം തകർച്ചയുടെ വക്കിൽ
text_fieldsവെള്ളമുണ്ട: കാലപ്പഴക്കത്തിൽ ദ്രവിച്ച പന്തിപ്പൊയിൽ പാലം തകർച്ചയുടെ വക്കിൽ. വെള്ളമുണ്ട -പടിഞ്ഞാറത്തറ റോഡിൽ പന്തിപ്പൊയിൽ ടൗണിനോട് ചേർന്ന പഴയ പാലമാണ് കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായത്. തൂണിന്റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ വെളിച്ചത്തായ അവസ്ഥയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുളള പാലത്തിന്റെ കൈവരികളടക്കം തകർന്നിട്ട് വർഷങ്ങളായി.
വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്ത് റോഡ് പുതുക്കിപ്പണിതിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോഴും പാലം പുതുക്കിപ്പണിയാൻ നടപടി ഉണ്ടായില്ല. പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും അധികൃതരുടെ വാഗ്ദാനങ്ങൾ ഫയലിലുറങ്ങുകയാണ്. ബാണാസുര ഡാമിലേക്കടക്കം എത്തുന്ന നൂറു കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്.
മുമ്പ് ഈ പാലത്തിൽ വാഹനം അപകടത്തിൽപെട്ട് ഒരാൾ മരണപ്പെട്ടിരുന്നു. പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.