ചളിക്കുളമായി എട്ടേനാൽ ടൗൺ; ദുരിതംപേറി നാട്ടുകാർ
text_fieldsവെള്ളമുണ്ട: ചെറുമഴയിൽ പോലും ചളിക്കുളമായി എട്ടേനാൽ ടൗണിലെ മൊതക്കര റോഡ്. വെള്ളമുണ്ട എ.യു.പി സ്കൂൾ മുതൽ എട്ടേനാൽ ടൗണിന്റെ മധ്യഭാഗം വരെയുള്ള റോഡാണ് ചളി നിറഞ്ഞ കിടക്കുന്നത്. ടൗണിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ മുഴുവൻ ഭാഗവും ചളി നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായിട്ടുണ്ട്. ഇതോടെ വിദ്യാർഥികളും വ്യാപാരികളും പ്രദേശവാസികളും ദുരിതത്തിലാണ്.
റോഡിന്റെ പല ഭാഗത്തായി നടക്കുന്ന നിർമാണ പ്രവൃത്തികളിലെ മണ്ണ് ചെറുമഴയിൽ പോലും ടൗണിലേക്കാണ് ഒഴുകിയെത്തുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഓവുചാലുകൾ മണ്ണ് മൂടി ഉപയോഗശൂന്യമായതോടെ ജലവും മണ്ണും റോഡിന്റെ നടുവിലൂടെയാണ് ഒഴുകുന്നത്. ടൗണിന്റെ നടുവിൽ ഒഴുകിയെത്തുന്ന മണ്ണ് ഒഴുകിപ്പോകാൻ ഇടമില്ലാതെ റോഡിന് നടുവിൽ വന്നടിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റോഡ് മുഴുവൻ ചളിനിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.