50 വർഷം മുമ്പത്തെ ഓർമകൾ അയവിറക്കി സുവർണ സംഗമം
text_fieldsവെള്ളമുണ്ട: വെള്ളമുണ്ട മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 50 വർഷം മുമ്പ് എസ്.എസ്.എൽ സി പഠിച്ചിറങ്ങിയ 1972 ബാച്ച് വിദ്യാർഥികൾ സുവർണ സംഗമം എന്ന പേരിൽ ഒത്തുചേർന്നു. അന്നത്തെ 121 വിദ്യാർഥികളിൽ 15 പേർ നിര്യാതരായി. ബാക്കിയുള്ള 106 പേരിൽ 80 പേർ സംഗമത്തിൽ പങ്കെടുത്തു.
അര നൂറ്റാണ്ടിനുശേഷം പലരും കണ്ടുമുട്ടിയത് അപൂർവ അനുഭവമായി മാറി. മറ്റു ജില്ലകളിലുള്ളവരും സംഗമത്തിന് എത്തിച്ചേർന്നിരുന്നു. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
വി. ശങ്കരൻ മാസ്റ്റർ, പി. ഗോപാലൻകുട്ടി മാസ്റ്റർ, എം. ചന്ദ്രൻ മാസ്റ്റർ, എ.ജെ. വർക്കി മാസ്റ്റർ, വി.കെ. ശ്രീധരൻ മാസ്റ്റർ, ടി.വി. ഗോപിനാഥൻ മാസ്റ്റർ എന്നീ അധ്യാപകരെ ആദരിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി, പി.ടി.എ പ്രസിഡന്‍റ് ടി.കെ. മമ്മൂട്ടി, പ്രിൻസിപ്പൽ പി.സി. തോമസ്, പ്രധാനാധ്യാപിക പി.കെ. സുധ, സ്റ്റാഫ് സെക്രട്ടറി സി. നാസർ എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങൾ പ്രിൻസിപ്പൽ ഏറ്റുവാങ്ങി. കൺവീനർ ഇ.കെ. ജയരാജൻ സ്വാഗതവും ജോ. കൺവീനർ കെ.കെ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.ജെ. അബ്രഹാം (ചെയർ.), മൊയ്തു ബാലുശ്ശേരി, വി.എം. ജയശ്രീ (വൈസ് ചെയർ.), ഇ.കെ. ജയരാജൻ (കൺ.), കെ.കെ. ചന്ദ്രശേഖരൻ, കെ. ചന്ദ്രൻ (ജോ. കൺ.), കെ.ജെ സേവ്യർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.