വെള്ളമുണ്ടയിൽ റോഡുകൾക്ക് ബോർഡ് വെച്ചത് തലതിരിഞ്ഞ്
text_fieldsവെള്ളമുണ്ട: തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത റോഡുകൾക്ക് ബോർഡ് വെച്ചത് തലതിരിഞ്ഞ നിലയിൽ. റോഡിെൻറ പേരിലല്ല ബോർഡുള്ളത് എന്നതാണ് അവസ്ഥ.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്കുെവച്ച ബോർഡുകളാണ് പരസ്പരം ബന്ധമില്ലാതെ കാണുന്നത്.
കട്ടയാട് പ്രദേശത്തെ മുതുവോടൻ റോഡിൽ കാവുംമൂട്ടിൽ മുണ്ടൻ നടപ്പാത എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റ് റോഡുകളിലെ ബോർഡുകളിലും റോഡുമായി ബന്ധമില്ലാത്ത പേരുകളാണുള്ളത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിർമാണം നടത്തിയ റോഡുകൾക്ക് ബോർഡുവെക്കാൻ കരാറുകാരനെ ഏൽപിച്ചിരുന്നു. എന്നാൽ തലതിരിഞ്ഞ പ്രവൃത്തി നടത്തിയിട്ടും അധികൃതർക്ക് മൗനമാണ്.
ബോർഡ് സ്ഥാപിച്ച് ഒരാഴ്ചയായിട്ടും മാറ്റിസ്ഥാപിക്കാത്തത് ദുരൂഹത ഉയർത്തുന്നുണ്ട്. ചെലവഴിച്ച തുകയിലെ പൊരുത്തക്കേടുകൾ മറച്ചുവെക്കുന്നതിനാണ് ബോർഡുകൾ ഇങ്ങനെ മാറ്റിയതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.