തേഞ്ഞുതീർന്ന ടയറുകളുമായി നിരത്തിലോടി സ്കൂൾ ബസുകൾ
text_fieldsവെള്ളമുണ്ട: അധികൃതരുടെ ഒത്താശയോടെ അപകടനിലയിലുള്ള സ്കൂൾ ബസുകൾ സർവിസ് നടത്തുന്നതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയിലാണ് അപകടനിലയിൽ ബസ് കുട്ടികളെയുംകൊണ്ട് ഓടുന്നത്. വിദ്യാലയം തുറക്കുന്ന സമയത്ത് മാത്രമാണ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടക്കുന്നത്. ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്താതെ ബസുകൾ നിരത്തിലോടുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
സ്കൂൾ തുറക്കുന്ന സമയത്ത് വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്ന അധികൃതർ പിന്നീട് വാഹനം എങ്ങനെയോടുന്നുവെന്നു നോക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഏതുസമയവും പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള പഴയ ടയറുകളുമായാണ് ബസുകൾ ഓടുന്നത്. ടയറുകൾ മുഴുവൻ തേഞ്ഞ് ഉള്ളിലെ ട്യൂബ് പുറത്തുകാണുംവിധം കുട്ടികളെയും കുത്തിനിറച്ച് ഓടുന്ന ബസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയിൽ ടയർ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.