പുഴയറിവുകൾ തേടി പഠനയാത്ര
text_fieldsവെള്ളമുണ്ട: പുഴയെ അറിയാൻ പുഴയിലൂടെയുള്ള പഠനയാത്ര വേറിട്ട അനുഭവമായി. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിലാണ് പുഴയെ അറിയാൻ പുഴയിൽകൂടി മാത്രം സഞ്ചരിച്ചുകൊണ്ടുള്ള പഠന യാത്ര നടത്തിയത്. തൊണ്ടർനാട് പഞ്ചായത്ത് ജനപ്രതിനിധികൾ, തൊണ്ടർനാട് എം.ടി.ഡി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി, എസ്.പി.സി വിദ്യാർഥികൾ, അധ്യാപകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് മക്കിയാടുനിന്നും പുഴയിലൂടെ മൂന്നു കിലോമീറ്ററോളം നടന്ന് മീൻമുട്ടി വെള്ളച്ചാട്ടംവരെ യാത്രചെയ്തത്.
വെള്ളത്തിലൂടെയും പാറക്കെട്ടുകൾ മറികടന്നുമുള്ള യാത്ര വേറിട്ട അനുഭവമായി. സഞ്ചാരിസംഘത്തിനുള്ള കുടിവെള്ളവും ലഘു ഭക്ഷണങ്ങളും ഉച്ചഭക്ഷണവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ജെ. കുസുമം, കെ.എ. മൈമൂനത്ത്, കെ. ഗണേശൻ, എം.എം. ചന്തു, ആമിന സത്താർ, സിനി തോമസ്, പി. ഏലിയാമ്മ, പ്രീതാരാമൻ, വനപാലകരായ അനീഷ് ബാബു, കെ. പ്രജീഷ്, അധ്യാപകരായ അനൂപ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.