ആദിവാസി മേഖലയിലെ ഫണ്ട് വിനിയോഗം പഠനവിധേയമാക്കും –സുരേഷ് ഗോപി എം.പി
text_fieldsവെള്ളമുണ്ട: ആദിവാസി കോളനികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടി സംവിധാനമുപയോഗിച്ച് വിശദമായി പഠിച്ച് കേന്ദ്ര പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സ്ഥിരം സമിതിക്കു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സുരേഷ്ഗോപി എം.പി. തൊണ്ടര്‍നാട് കുഞ്ഞോം ചുരുളിയില്‍ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന ക്ഷേമപദ്ധതികള്‍ യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.ഊരുകളില്‍നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സംവിധാനമുപയോഗിച്ച് ഇവ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നു 45 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തിയത്.ചടങ്ങില്‍ ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രീതാരാമന്‍, ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിെൻറയും ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാന്‍ തന്നാല്‍ പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി.മെഡിക്കല്‍ കോളജ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം.മെഡിക്കല്‍ കോളജില്‍ കോവിഡുമായി ബന്ധപ്പെട്ട ചികിത്സക്കായി എം.പി ഫണ്ടില്‍നിന്നു 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒ.ആർ. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി, ഡി.എം.ഒ ഡോ. ആര്. രേണുക, ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ് കുമാര്‍, ആര്.എം.ഒ ഡോ. സി. സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.