ചെക്ക്ഡാമുകൾ നിർമിക്കാൻ പദ്ധതിയുണ്ട്; സംരക്ഷിക്കാനാളില്ല
text_fieldsവെള്ളമുണ്ട: വലിയ വാഗ്ദാനങ്ങൾ നിരത്തി ലക്ഷങ്ങൾ പാഴാക്കി നിർമിച്ച ചെക്ക്ഡാമുകൾ ഉപയോഗശൂന്യമായി നശിക്കുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് നിരവധി ചെക്ക്ഡാമുകളും ജലസേചന പദ്ധതികളും ഉപയോഗശൂന്യമായി കിടക്കുന്നത്.
മൊതക്കര കുണ്ടിൽ വീട് മലക്കാരി ക്ഷേത്രത്തിനടുത്തു ചെറുകിട ജലസേചന വകുപ്പ് കഴിഞ്ഞ വർഷം 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചെക്ക്ഡാം മണ്ണ് നിറഞ്ഞു ഉപയോഗശൂന്യമായി. കബനീ നദിയിലേക്ക് ഒഴുകുന്ന ജലം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വലിയ തുക ചെലവഴിച്ച് ചെക്ക്ഡാം നിർമിച്ചത്. ജില്ലയിൽ പലയിടത്തും വേണ്ടത്ര പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കുന്നത്.
മൊതക്കര ചെക്ക്ഡാം പണിക്ക് ഒരു കോടി 20 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. പണി നടന്ന് കൊണ്ടിരിക്കുന്ന മൊതക്കര പദ്ധതിയുടെയും സ്ഥിതിയും ഇതുപോലെ തന്നെയാണ്. നിർമാണത്തിലെ ആവേശം പിന്നീട് കാണാറില്ല. പദ്ധതി കഴിയുമ്പോൾ കിട്ടുന്ന കമീഷൻ മാത്രമാണ് പല പദ്ധതികളുടെയും ലക്ഷ്യമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.