അടിസ്ഥാന സൗകര്യമില്ലാതെ വെള്ളമുണ്ട െഎ.ടി.െഎ
text_fieldsവെള്ളമുണ്ട: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ വെള്ളമുണ്ട ഐ.ടി.ഐ. പഞ്ചായത്ത്, സർക്കാർ തർക്കത്തിൽ വികസനം മുരടിച്ചുപോയ ഐ.ടി.ഐക്ക് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല.
2018ൽ ആണ് വെള്ളമുണ്ടയിലെ വാടകക്കെട്ടിടത്തിൽ ഐ.ടി.ഐ പ്രവർത്തനം തുടങ്ങുന്നത്. തർക്കം അനന്തമായി നീളുന്നതോടെ ദുരിതംപേറുന്നത് വിദ്യാർഥികളാണ്. വിദ്യാര്‍ഥികള്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്കെതിരെ തുടക്കസമയത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
ഐ.ടി.ഐയില്‍ വൈദ്യുതിയോ വെള്ളമോ മറ്റു പഠനോപകരണളോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാർഥികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധിച്ച് എത്തിയത്. ലോക്സഭ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് തൊട്ടുമുമ്പാണ് വെള്ളമുണ്ടയില്‍ സര്‍ക്കാര്‍ അനുവദിച്ച ഐ.ടി.ഐ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തത്. ആ വര്‍ഷംതന്നെ രണ്ട് ട്രേഡുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുകയും ചെയ്തു. ഐ.ടി.ഐക്കായി ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് വാങ്ങിയ ഭൂമിയില്‍ സ്ഥിരംകെട്ടിടങ്ങള്‍ പൂര്‍ത്തിയാവുന്നതുവരെ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യം ഒരുക്കിനല്കുമെന്നതാണ് നിലവിലെ വ്യവസ്ഥ. ഇതുപ്രകാരം വെള്ളമുണ്ടയില്‍ വാടകക്കെട്ടിടത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍, കെട്ടിടത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പിന്നീട് കഴിഞ്ഞില്ല. നിലവില്‍ ഒരു ഹാളിലാണ് രണ്ടു ക്ലാസുകളും നടത്തിവന്നത്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കായി കെട്ടിടത്തിെൻറ മുകള്‍നിലയാണ് കണ്ടിരിക്കുന്നതെങ്കിലും ഇതിനാവശ്യമായ ഒരു ക്രമീകരണവും ഇവിടെ നടത്തിയിട്ടില്ല. വയറിങ്, പ്ലംബിങ് എന്നീ രണ്ട് ട്രേഡുകളിലായി പെണ്‍കുട്ടികളുള്‍പ്പെടെ 60 പേരാണ് ആദ്യവര്‍ഷം പ്രവേശനം നേടിയത്. ഇവര്‍ക്കാവശ്യമായ ടോയ്ലറ്റുകളും വെള്ളവും ഇവിടെയില്ല. നിലവിലെ പരാധീനതകളെല്ലാം ഗ്രാമപഞ്ചായത്ത് ബന്ധപ്പെട്ടവരെ നേരത്തേതന്നെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഐ.ടി.ഐയുടെ പ്രവർത്തനം പെെട്ടന്ന് തുടങ്ങാൻ ആവശ്യപ്പെട്ട എം.എൽ.എ അടക്കമുള്ളവർ സർക്കാർ സംവിധാനത്തിൽ ഫയൽ നീങ്ങാത്തതിനെ കുറിച്ച് മൗനം പാലിക്കുകയാണെന്നും നിലവിലെ വികസന മുരടിപ്പിനു കാരണം സർക്കാറാണെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.