ഈ റോഡുകൾക്കിതെന്തുപറ്റി!
text_fieldsവെള്ളമുണ്ട: ടൗണിനു നടുവിലെ കുഴി വാഹനങ്ങൾക്ക് മരണക്കെണിയാവുന്നു. വെള്ളമുണ്ട പഞ്ചായത്ത് ഓഫിസിനരികിലായി എട്ടേനാൽ ടൗണിനു നടുവിൽ മൊതക്കര റോഡിലെ കുഴിയാണ് വാഹന യാത്രക്കാർക്ക് അപകടക്കെണിയാവുന്നത്.വലിയ കുഴിയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കഴിഞ്ഞദിവസം രാത്രി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപെട്ടത് ഇതിൽ ഒടുവിലത്തേതാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും താൽകാലികമായെങ്കിലും കുഴി മൂടുന്നതിനുള്ള നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ബാണാസുര ഡാമിലേക്കുള്ള പ്രധാന റോഡ് കൂടിയായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.