Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightഎന്റെ വീടിന്റെ പണം...

എന്റെ വീടിന്റെ പണം വാങ്ങിയത് ആരാണ്? ;ആ​ദി​വാ​സി സ്ത്രീ ചോദിക്കുന്നു

text_fields
bookmark_border
house
cancel
camera_alt

പ്ലാ​സ്റ്റി​ക് കൂ​ര​ക്ക് മു​ന്നിൽ ശാ​ന്ത

വെ​ള്ള​മു​ണ്ട: എ​ന്റെ വീ​ടി​ന്റെ പ​ണം ആ​രാ​ണ് വാ​ങ്ങി​യ​ത്? ശാ​ന്ത എ​ന്ന ആ​ദി​വാ​സി സ്ത്രീ​യു​ടെ ചോ​ദ്യം അ​ധി​കൃ​ത​രോ​ടാ​ണ്. തൊ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം പ​ണി​യ കോ​ള​നി​യി​ലെ ശാ​ന്ത​യും കു​ടും​ബ​വും കാ​റ്റ​ടി​ച്ചാ​ൽ പ​റ​ന്നു​പോ​കു​ന്ന കൂ​ര​യി​ലാ​ണ് താ​മ​സം. ഒ​രു​പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും വീ​ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

‘നി​ങ്ങ​ളു​ടെ വീ​ടി​ന്റെ പ​ണം നി​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്’ എ​ന്നാ​ണ​ത്രെ അ​ധി​കൃ​ത​രു​ടെ നി​ല​വി​ലെ മ​റു​പ​ടി. എ​ന്നാ​ൽ, വീ​ടി​നു​വേ​ണ്ടി ഒ​രു പൈ​സ​യും എ​വി​ടെ നി​ന്നും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് ഈ ​വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. താ​ൻ അ​റി​യാ​തെ ത​ന്റെ വീ​ടി​ന്റെ പ​ണം മ​റ്റൊ​രാ​ൾ വാ​ങ്ങു​ന്ന​തെ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ത്തി​നും മ​റു​പ​ടി ഇ​ല്ല.

ശാ​ന്ത​യും ഭ​ർ​ത്താ​വ് ബാ​ല​നും കി​ട​ന്നു​റ​ങ്ങു​ന്ന​ത് പ്ലാ​സ്റ്റി​ക് കൂ​ര​യി​ലാ​ണ്. ഉ​ള്ള കൂ​ര വൃ​ത്തി​യും വെ​ടി​പ്പു​മാ​യി സൂ​ക്ഷി​ച്ച​ത് കാ​ണാ​നും ക​ഴി​യും. ശാ​ന്ത​യു​ടെ മൂ​ത്ത മ​ക​ന് വീ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​നും കു​ടും​ബ​വും മ​റ്റൊ​രി​ട​ത്താ​ണ് താ​മ​സം. ആ​ദ്യ ഭ​ർ​ത്താ​വ് രോ​ഗി​യാ​യി കി​ട​ന്നാ​ണ് മ​രിച്ചത്.

ആ ​കാ​ലം മു​ത​ൽ അ​ട​ച്ചുറ​പ്പു​ള്ള ഒ​രു വീ​ടി​നു​വേ​ണ്ടി ശാ​ന്ത ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫി​സു​ക​ളി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ വീ​ട് പാ​സാ​യി എ​ന്ന് മ​റു​പ​ടി ന​ൽ​കി​യ അ​ധി​കൃ​ത​ർ ഇ​ത്ത​വ​ണ വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ശാ​ന്ത പ​റ​യു​ന്നു.

വീ​ടി​ന് അ​നു​വ​ദി​ച്ച പ​ണം ബാ​ങ്കി​ൽ നി​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും എ​ന്നാ​ൽ, പ​ശു ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ പാ​ലി​ന്റെ പ​ണം മാ​ത്ര​മാ​ണ് വാ​ങ്ങി​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. എ​വി​ടെ​യാ​ണ് കു​രു​ക്കെ​ന്ന് അ​റി​യാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും എ​വി​ടെ നി​ന്നും ഉ​ണ്ടാ​വാ​ത്ത​തി​ന്റെ നി​രാ​ശ​യി​ലാ​ണ് ഈ ​വീ​ട്ട​മ്മ​യും കു​ടും​ബ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyhouseTribal woman
News Summary - Who taken the money-paid for my house- tribal woman asks
Next Story