ആ മകൾക്കായി പ്രാർഥനയോടെ വെണ്ണിയോട് ഗ്രാമം
text_fieldsവെണ്ണിയോട്: മഴയിൽ കലങ്ങിയൊഴുകിയ പുഴയിൽ തിരച്ചിൽ നടക്കുമ്പോൾ ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള പ്രാർഥനയിലായിരുന്നു വെണ്ണിയോട് ഗ്രാമം. അഞ്ചു വയസ്സുള്ള ബാലികയുമായി മാതാവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്ന വാർത്ത കേട്ട് നാടൊന്നാകെ പുഴയരികിലെത്തി. വെണ്ണിയോട് ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മകള്‍ ദക്ഷയുമായി വെണ്ണിയോട് പാലത്തില്‍ കടവില്‍ നിന്ന് പുഴയിലേക്ക് ചാടിയത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. മകളെയും കൊണ്ട് മാതാവ് പാലത്തില്‍ നിന്ന് ചാടുന്നത് കണ്ട പ്രദേശവാസി പുഴയിലേക്ക് എടുത്തുചാടി ദര്‍ശനയെ രക്ഷിച്ചു. ഗുരുതര പരിക്കേറ്റ അമ്മയെ ആദ്യം കൈനാട്ടി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദര്‍ശനയുടെ നില ഗുരുതരമാണ്.
മകള്‍ ദക്ഷക്കായി എന്‍.ഡി.ആര്.എഫ് സംഘവും തുര്‍ക്കി ജീവന്‍രക്ഷ സമിതിയും പിണങ്ങോട് ബെറ്റ് അംഗങ്ങളും രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രിയായതോടെ തിരച്ചില്‍ അസാധ്യമാവുകയായിരുന്നു.
ജനറേറ്ററിന്റെ സഹായത്തോടെ വെളിച്ചമെത്തിച്ച് തിരച്ചില്‍ തുടരാന്‍ ആലോചിച്ചിരുന്നുവെങ്കിലും പ്രായോഗികമല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പടിഞ്ഞാറത്തറ സി.ഐ ഉള്‍പ്പെടെ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടരുമെന്ന് തഹസില്‍ദാര്‍ ശിവദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.