വൈത്തിരിയിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം; ഒരാൾ പിടിയിൽ
text_fields
വൈത്തിരി: ബുധനാഴ്ച പുലർച്ചെ മദ്യപരുടെ വിളയാട്ടത്തിൽ വൈത്തിരി ടൗണിലെ പൂച്ചട്ടികൾ മുഴുവൻ തകർത്തു. വ്യാപാരികൾ സ്വന്തം കടകൾക്കു മുന്നിൽ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വെച്ചതായിരുന്നു പൂച്ചട്ടികൾ. ഇതോടനുബന്ധിച്ച് കൊടുവള്ളി സ്വദേശിയായ നിജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണിലെ ഹോട്ടലിൽ കയറി വെള്ളം വാങ്ങിച്ചശേഷം പണം കൊടുക്കാതെ നീങ്ങിയ മൂന്നുപേരോട് പണം ചോദിച്ചപ്പോഴാണ് സംഘം അക്രമാസക്തരായത്. ഹോട്ടലിെൻറ ഗ്രില്ലുകളും ഇവർ മറിച്ചിട്ടു.
ഹാരിസ് ഹോട്ടൽ മുതൽ അജന്ത സ്റ്റുഡിയോ വരെയുള്ള സ്ഥലത്തെ ചെടിച്ചട്ടികളാണ് ഇവർ തകർത്തത്. മദ്യപിച്ച നിലയിലായിരുന്നു മൂവരും. രക്ഷപ്പെടാനാവാതെ വഴിയരികിലിരിക്കവെയാണ് വിവരമറിഞ്ഞെത്തിയ പൊലീസ് നിജിലിനെ പിടികൂടിയത്.
അക്രമത്തെ വിവിധ സംഘടനകൾ അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ടൗണിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി, വൈത്തിരി ടൗൺ വികസന കൂട്ടായ്മ, വൈത്തിരി താലൂക്ക് ടൂറിസം അസോസിയേഷൻ, വൈത്തിരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.