കാപ്പി പൂത്തു; കർഷക മനസ്സും
text_fieldsവൈത്തിരി: ഒരൽപം വൈകിയാണെങ്കിലും ജില്ലയിലെ കാപ്പി മരങ്ങൾ തൂവെള്ള പൂക്കളും സുഗന്ധവുമായി ആടിയുലയുമ്പോൾ കർഷകന്റെ മനസ്സും ആശ്വാസത്താൽ പൂത്തുലയുകയാണ്. കടുത്ത ചൂടിൽ മഴ പെയ്യാതിരുന്നതോടെ കർഷകമനസ്സിൽ ആധിയായിരുന്നു.
ഇടമഴ ലഭിച്ചില്ലെങ്കിൽ കാപ്പി പൂക്കാതെ അടുത്ത വിളവെടുപ്പുണ്ടാകില്ലെന്ന ആശങ്കക്കിടയിലാണ് രണ്ടും മൂന്നും തവണയായി ജില്ലയിൽ പലയിടത്തും മഴ ലഭിച്ചത്. ഇതോടെ കാപ്പി മരങ്ങൾ പൂത്തു. കാപ്പിക്ക് ഇപ്പോൾ റെക്കോഡ് വിലയാണ്. 54 കിലോ ചാക്ക് ഉണ്ടകാപ്പിക്ക് കഴിഞ്ഞവർഷം വരെ 3700 രൂപയായിരുന്നു വില. ഇപ്പോൾ 12000 കടന്നു. അന്താരാഷ്ട്ര വിപണിയിൽ കാപ്പിയുടെ വരവ് കുറഞ്ഞതാണ് കാരണമായി പറയുന്നത്. വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ കാപ്പിയുടെ ഉൽപാദനം കുറഞ്ഞതോടെ ഇന്ത്യൻ കാപ്പിക്ക് ഡിമാൻഡ് കൂടുകയാണ്. വരും ദിവസങ്ങളിലും വിലവർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലഞ്ചരക്ക് കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.