കക്കൂസ് മാലിന്യം റോഡരികിൽ തള്ളൽ; പ്രതികളെക്കൊണ്ടുതന്നെ വൃത്തിയാക്കിച്ചു
text_fieldsവൈത്തിരി: അർധരാത്രി ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് റോഡരികിൽ തള്ളുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശികളായ രണ്ടുപേരെ വൈത്തിരി പൊലീസ് പിടികൂടി. പെരിന്തൽമണ്ണ പൊന്നിയാംകുറിശ്ശി സ്വദേശികളായ ഔഞ്ഞിക്കാട്ടിൽ മുനീർ (45), കിഴക്കേക്കര മുഹമ്മദ് (26) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ ഒന്നരക്ക് പൂക്കോട് തടാകത്തിനടുത്തുള്ള നരിക്കോടുമുക്കിൽ ടാങ്കറിലെ മാലിന്യം തള്ളുന്നതിനിടെ പിടികൂടിയത്. കെ.എൽ 40 ഇ 7230 നമ്പർ ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാലിന്യം തള്ളിയ സ്ഥലം പ്രതികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നു
പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനം കണ്ട് ടാങ്കറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മാലിന്യം തള്ളിയ സ്ഥലം പ്രതികളെക്കൊണ്ടുതന്നെ വൃത്തിയാക്കിച്ചു.മാസങ്ങളായി വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും പുഴയോരത്തും മറ്റും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതുമൂലം ജനങ്ങൾ പ്രയാസപ്പെടുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.
ജില്ലയിലെ വിവിധ റിസോർട്ടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇതിനു നല്ല പ്രതിഫലം ഇത്തരക്കാർക്ക് ലഭിക്കുന്നുണ്ട്. എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപവും കുന്നത്തുപാലത്തിനു സമീപവും കക്കൂസ് മാലിന്യം തള്ളിയതും ഇവർതന്നെയാണെന്ന് സംശയിക്കുന്നു. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ പരാതി നൽകിയിരുന്നു. മാലിന്യത്തിെൻറ ദുർഗന്ധം കാരണം ഇൗ പ്രദേശങ്ങളിൽ വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.