മാനിനെ കൊന്ന് ഇറച്ചി കൈവശംവെച്ച കേസിൽ എട്ടു പേർ അറസ്റ്റിൽ
text_fieldsവൈത്തിരി: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ കൽപറ്റ റെയിഞ്ച് കൽപറ്റ സെക്ഷൻ പരിധിയിലെ പൂക്കോട് കുന്ന് പ്രദേശത്തു നിന്നും മലമാനിനെ കൊന്ന് ഇറച്ചി ശേഖരിച്ച് കൈവശം വെച്ച കേസിൽ എട്ടു പേർ പിടിയിൽ.
സുഗന്ധഗിരി മൂന്നാം യൂനിറ്റ് സ്വദേശി മനു (29), രണ്ടാം യൂനിറ്റ് സ്വദേശികളായ ധനേഷ് (22), സുധീഷ് കുമാർ (28), പഴയ വൈത്തിരി തങ്ങൾക്കുന്ന് കോളനിയിൽ നിതു കൃഷ്ണൻ (39), സുഗന്ധഗിരി വയൽക്കുന്ന് കോളനിയിൽ വിനോദ് (30), സുഗന്ധഗിരി പുതിയപറംബിൽ ബൈജു (43), കോളിച്ചാൽ ചെറുവപ്പള്ളി മുർഷിദ് (37), കോളിച്ചാൽ സ്വദേശി മരത്തൊടി ഹംസ (49) എന്നിവരെയാണ് കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്ന് മാനിന്റെ ഇറച്ചിയും പിടിച്ചെടുത്തു. കൽപറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ. ജോസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ചന്ദ്രൻ, പി.കെ. ഷിബു, എം. ബാലകൃഷ്ണൻ, വി. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. സജി പ്രസാദ്, സി.എസ്. വിഷ്ണു, എ. നിജീവ്, എം.കെ. വിനോദ് കുമാർ, ഫോറസ്റ്റ് വാച്ചർമാരായ വിനേഷ്, ജോൺസൻ, എം.കെ. ബാലൻ, വിൻസന്റ്, ലക്ഷ്മി, ജാനു, താൽക്കാലിക ജീവനക്കാരായ അരുൺ കുമാർ, ദീപതീഷ്, സലീം, പ്രതീപ്, മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.